പൈലറ്റില്ലാ വിമാനാക്രമണം: പാക്കിസ്ഥാന്‍ പ്രതിഷേധിച്ചു

single-img
24 August 2012

കഴിഞ്ഞ ആഴ്ചയില്‍ പാക് പ്രദേശത്ത് സിഐഎ നടത്തിയ പൈലറ്റില്ലാ വിമാനാക്രമണങ്ങളില്‍ പാക്കിസ്ഥാന്‍ പ്രതിഷേധിച്ചു. മുതിര്‍ന്ന യുഎസ് നയതന്ത്ര പ്രതിനിധിയെ വിദേശമന്ത്രാലയത്തില്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു. ഇത്തരം ആക്രമണങ്ങള്‍ പാക്കിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള കൈയേറ്റമാണെന്ന് പാക്കിസ്ഥാന്‍ പറഞ്ഞു. ഈ മാസം 18നു ശേഷം നടന്ന നാല് ആക്രമണങ്ങളിലായി 20 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് വസിറിസ്ഥാനിലാണ് ആക്രമണങ്ങള്‍ നടന്നത്.