ന്യൂയോർക്കിൽ വെടിവെയ്പ്പ്:2 മരണം

single-img
24 August 2012

ന്യൂയോർക്ക്:അമേരിക്കയിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിന് മുന്നിലുണ്ടായ വെടി വെയ്പിൽ അക്രമിയുൾപ്പെടെ രണ്ടു പേർ മരിച്ചു.എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അമേരിക്കന്‍ സമയം രാവിലെ ഒന്‍പതിനാണ്‌ വെടിവെപ്പ്‌ നടന്നത്‌. ആഗസ്റ്റിൽ തന്നെ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്‌. ആഗസ്‌ത്‌ അഞ്ചാം തീയതി സിഖ്‌ ഗുരുദ്വാരയില്‍ നടന്ന വെടിവെപ്പില്‍ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു.സംഭവം ഭീകര ആക്രമണമല്ലെന്ന് ഫെഡറൽ ഉദ്യോഗസ്ഥർ പറഞ്ഞു.