ലക്ഷ്യ-1 പരീക്ഷണം വിജയകരം

single-img
24 August 2012

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൈലറ്റില്ലാ ലഘുവിമാനം ലക്ഷ്യ-1 ഇന്നലെ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. ആധുനിക ഡിജിറ്റല്‍ നിയന്ത്രിത എന്‍ജിന്‍ ഘടിപ്പിച്ചുള്ള പരീക്ഷണമാണ് ഒറീസയിലെ ചാന്ദിപ്പൂര്‍ ടെസ്റ്റ് റേഞ്ചില്‍ നടത്തിയത്. എന്‍ജിന്റെ മികവും പ്രവര്‍ത്തന ദൈര്‍ഘ്യവും അളക്കാനായിരുന്നു പരീക്ഷണം. ആറടി നീളമുള്ള ഈ ചെറുവിമാനം ശരാശരി 35 മിനിട്ടുവരെ പറക്കും. പ്രതിരോധ ആവശ്യത്തിനായി വികസിപ്പിക്കുന്ന ലക്ഷ്യ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണു പ്രവര്‍ത്തിപ്പിക്കുന്നത്. റോക്കറ്റ് മോട്ടോര്‍ ഉപയോഗിച്ചാണു വിക്ഷേപണം. 2000 മുതല്‍ ലക്ഷ്യ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.