കെ.എസ്‌. ബാലസുബ്രഹ്‌മണ്യം പുതിയ ഡി.ജി.പി

single-img
24 August 2012

സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി കെ.എസ്. ബാലസുബ്രഹ്മണ്യത്തെ തിരഞ്ഞെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.സപ്തംബര്‍ ഒന്നിന് അദ്ദേഹം സ്ഥാനമേല്‍ക്കും. ചെന്നൈ സ്വദേശിയായ ബാലസുബ്രഹ്മണ്യം 1978 ഐ.പി.എസ് ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ ഗതാഗത കമ്മിഷണറാണ് കെ.എസ്‌. ബാലസുബ്രഹ്‌മണ്യം. ഷൊര്‍ണൂരിലും മൂന്നാറിലും എ.എസ്.പിയായിരുന്നു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ എസ്.പിയായും തിരുവനന്തപുരത്ത് സിറ്റി പോലീസ് കമ്മീഷണറായും സേവനം
അനുഷ്ഠിച്ചിട്ടുണ്ട്‌