കല്‍ക്കരി ബ്ലോക്ക് വിതരണം: എന്‍ഡിഎ നയമാണ് പിന്തുടര്‍ന്നതെന്ന് ചിദംബരം

single-img
24 August 2012

കല്‍ക്കരി ബ്ലോക്ക് അനുവദിച്ചതില്‍ എന്‍ഡിഎ ഉള്‍പ്പെടെയുള്ള മുന്‍ സര്‍ക്കാരുകളുടെ നയമാണ് യുപിഎയും പിന്തുടര്‍ന്നതെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം. വിഷയത്തില്‍ പാര്‍ലമെന്റ് തുടര്‍ച്ചയായ നാലാം ദിവസവും തടസപ്പെട്ട സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖനികളില്‍ ഖനനം നടന്നില്ലെങ്കില്‍ എവിടെയാണ് നഷ്ടമുണ്ടാകുകയെന്നും ഇപ്പോള്‍ അനുമാനിക്കുന്ന നഷ്ടക്കണക്ക് തെറ്റാണെന്നും ചിദംബരം പറഞ്ഞു. പാര്‍ലമെന്റ് തടസപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ നാടകം ജനങ്ങള്‍ അങ്ങേയറ്റം ക്ഷമയോടെയാണ് കണ്ടിരിക്കുന്നതെന്ന് ചിദംബരം പറഞ്ഞു. പ്രധാനമന്ത്രിയെ വിശദീകരണം നല്‍കാന്‍ പോലും അനുവദിക്കാത്ത സമീപനമാണ് പ്രതിപക്ഷത്തിന്റേതെന്നും ചിദംബരം കുറ്റപ്പെടുത്തി.