ചിദംബരത്തിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

single-img
24 August 2012

2ജി സ്പെക്ട്രം കേസിൽ കേന്ദ്ര മന്ത്രി പി.ചിദംബരത്തിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി.ചിദംബരത്തെ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ജനതാപാർട്ടി പ്രസി‌ഡന്റ് സുബ്രഹ്മണ്യം സ്വാമിയും അഭിഭാഷകൻ പ്രശാന്ത് ഭൂഷണും നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.ചിദംബരത്തിനെതിരായ ആരോപണങ്ങൾക്കു വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാർക്കു കഴിഞ്ഞിട്ടില്ലെന്നും കോടതി അറിയിച്ചു.ചിദംബരത്തിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രശാന്ത് ഭൂഷണിന്റെ ആവശ്യവും കോടതി തള്ളിയിട്ടുണ്ട്.നേരത്തെ ഈ ആവശ്യമുന്നയിച്ച് 2ജി പ്രത്യേക കോടതിയിൽ നൽകിയ ഹർജികൾ തള്ളിയതിനെ തുടർന്നാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.ചിദംബരം നിരപരാധിയാണെന്നും 2ജി പ്രത്യേക കോടതി പറഞ്ഞിരുന്നു.