റെയില്‍വേ ട്രാക്കില്‍ ബോംബ്: പ്രാഥമിക തെളിവുകള്‍ ലഭിച്ചതായി തിരുവഞ്ചൂര്‍

single-img
24 August 2012

വെള്ളൂരില്‍ റെയില്‍വേ ട്രാക്കില്‍ ബോംബ് കണ്‌ടെത്തിയ സംഭവത്തില്‍ പ്രാഥമിക തെളിവുകള്‍ ലഭിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചില ആളുകളെ നിരീക്ഷിച്ചുവരികയാണ്. തീവ്രവാദബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പഴുതില്ലാത്ത അന്വേഷണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.