യുഎസിനെ ധിക്കരിച്ച് യു.എന്‍. സെക്രട്ടറി ടെഹ്‌റാനിലേക്ക്

single-img
24 August 2012

അമേരിക്കയുടെയും ഇസ്രയേലിന്റെയും എതിര്‍പ്പ് അവഗണിച്ച് ടെഹ്‌റാനിലെ ചേരിചേരാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ തീരുമാനിച്ചു. ഈ മാസം 26മുതല്‍ 31 വരെയാണ് സമ്മേളനം. 120 അംഗങ്ങളാണു സംഘടനയിലുള്ളത്. ഇന്ത്യയുള്‍പ്പെടെ മിക്ക അംഗങ്ങളും ടെഹ്‌റാന്‍ ഉച്ചകോടിക്കെത്തുമെന്നു കരുതപ്പെടുന്നു. നിരായുധീകരണം, സംഘര്‍ഷ ലഘൂകരണം, വികസനം തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടിയുടെ പരിഗണനയ്ക്കു വരുന്നത്. ടെഹ്‌റാന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബാന്‍ തീരുമാനിച്ച വിവരം അദ്ദേഹത്തിന്റെ വക്താവ് മാര്‍ട്ടിന്‍ നെസിര്‍സ്‌കി സ്ഥിരീകരിച്ചു.