ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകനെതിരായ വിജിലന്‍സ് അന്വേഷണം എഴുതിതള്ളി

single-img
23 August 2012

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജസ്റ്റീസ് കെ. ജി. ബാലകൃഷ്ണന്റെ മരുമകന്‍ പി.വി. ശ്രീനിജനെതിരായ അന്വേഷണം വിജിലന്‍സ് എഴുതിതള്ളി. കഴിഞ്ഞ ജൂണ്‍ 26 നാണ് വിജിലന്‍സ് ഡയറക്ടര്‍ ഇത് സംബന്ധിച്ച ശിപാര്‍ശ നല്‍കിയത്. ശ്രീനിജന്‍ പൊതുപ്രവര്‍ത്തകനല്ലെന്നും വ്യക്തികള്‍ക്കെതിരായ അന്വേഷണം വിജിലന്‍സിന് ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമുള്ള കാരണങ്ങള്‍ നിരത്തിയാണ് അന്വേഷണം എഴുതി തള്ളിയത്. ശിപാര്‍ശ ആഭ്യന്തരസെക്രട്ടറി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. ശ്രീനിജന്റെ അനധികൃത സ്വത്ത് സമ്പാദനം മാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നത്.