മാറാട് കലാപക്കേസിലെ തടവുകാരന്‍ മരിച്ചു

single-img
23 August 2012

മാറാട് കലാപക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന തടവുകാരന്‍ മരിച്ചു. തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ തടവില്‍ കഴിഞ്ഞ ബേപ്പൂര്‍ സ്വദേശിയായ മുഹമ്മദ് റാഫിയാണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഒന്‍പതേകാലോടെ മരിക്കുകയായിരുന്നു. രണ്ടാം മാറാട് കലാപക്കേസിലെ പ്രതിയാണ് മുപ്പത്തിരണ്ടുകാരനായ റാഫി.