കൊല്ലം സുപ്രീമിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ഉത്ഘാടനം ചെയ്തു

single-img
23 August 2012

വണ്‍ഗ്രാം ഡിസൈനര്‍ ജ്വല്ലറികളുടെ വിപണനരംഗത്ത് കേരള ജനതയുടെ മനസ്സില്‍ തിളക്കമാര്‍ന്ന സ്ഥാനം നേടിയ കൊല്ലം സുപ്രീമിന്റെ കോര്‍പ്പറേറ്റ് ഓഫീസ് തിരുവനന്തപുരത്ത് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ ഉത്ഘാടനം ചെയ്തു.

കൊല്ലം സുപ്രീം മാനേജിംഗ് ഡയറക്ടര്‍ അഡ്വ. ഷിബു പ്രഭാകരന്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ഡോ. ബിജു രമേശ് ഭദ്രദീപം തെളിയിച്ചു. പ്രശസ്ത സിനിമാ താരം ഷംനാകാസിം ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രശസ്ത സിനിമാതാരം കൊല്ലം തുളസി സന്നിഹിതനായിരുന്നു.