കേരളം കിരീടം വീണ്ടെടുത്തു

single-img
23 August 2012

ദക്ഷിണേന്ത്യന്‍ ജൂണിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം കിരീടം വീണെ്ടടുത്തു. 52 സ്വര്‍ണവും 46 വെള്ളിയും 37 വെങ്കലവുമടക്കം 883.5 പോയിന്റു നേടി കേരളം ഓവറോള്‍ ചാമ്പ്യന്‍മാരായി. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ എട്ടു കാറ്റഗറികളിലായി നടന്ന മത്സരങ്ങളില്‍ കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്‍മാരായ തമിഴ്‌നാടിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് കേരളം കിരീടത്തില്‍ മുത്തമിട്ടത്. തമിഴ്‌നാടിന് 41 സ്വര്‍ണവും 42 വെള്ളിയും 36 വെങ്കലവുമടക്കം 796 പോയിന്റ് നേടാനേ സാധിച്ചുള്ളൂ. മൂന്നാംസ്ഥാനക്കാരായ കര്‍ണാടക 19 സ്വര്‍ണവും 18 വെള്ളിയും 29 വെങ്കലവുമടക്കം 493.5 പോയിന്റു നേടി. ആന്ധ്രാപ്രദേശ് ഏഴു സ്വര്‍ണവും 14 വെള്ളിയും 12 വെങ്കലവുമടക്കം 233 പോയിന്റും പുതുച്ചേരി ഒരു സ്വര്‍ണവും രണ്ടു വെങ്കലവുമടക്കം 63 പോയിന്റും നേടി.