കല്‍ക്കരി ഖനന അഴിമതി; പ്രധാനമന്ത്രിയുടെ വീട് ഘെരാവോ ചെയ്യും

single-img
23 August 2012

കല്‍ക്കരി ഖനന ബ്ലോക്കുകള്‍ അനുവദിച്ചതിലെ അഴിമിതി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെയും ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്ക്കരിയുടെയും വീടുകള്‍ ഞായറാഴ്ച ഘെരാവോ ചെയ്യും. അഴിമതി വിരുദ്ധ ഇന്ത്യ നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 1.86 ലക്ഷം കോടി രൂപ കൊള്ളയടിച്ച അഴിമതിയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചുനില്‍ക്കുകയാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. ഞായറാഴ്ച രാവിലെ 10 മണിക്ക് ജന്തര്‍മന്ദറില്‍ എത്താനും പ്രവര്‍ത്തകരോട് ട്വിറ്ററിലൂടെ കെജ്‌രിവാള്‍ ആഹ്വാനം ചെയ്യുന്നു.