ഇന്റര്‍നെറ്റിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്ന് ഇന്ത്യയോട് അമേരിക്ക

single-img
23 August 2012

ക്രമസമാധാനത്തിന്റെ പേരില്‍ ഇന്റര്‍നെറ്റിനു നിയന്ത്രണമേര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ അമേരിക്ക ചോദ്യം ചെയ്തു. ക്രമസമാധാനം നിലനിര്‍ത്താന്‍ ശക്തമായ നടപടി സ്വീകരിക്കുന്നതിനൊപ്പം വെബ്‌സൈറ്റുകള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്ന് അമേരിക്കന്‍ ഭരണകൂടം ഇന്ത്യയോടാവശ്യപ്പെട്ടു. അടുത്തിയിടെ വടക്കുകിഴക്കന്‍ മേഖലയിലെ പ്രശ്‌നങ്ങളുടെ പേരില്‍ വ്യാജപ്രചാരണം വര്‍ധിച്ച സാഹചര്യത്തിലാണ് 250ലേറെ സൈറ്റുകള്‍ക്ക് ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തിയത്. വിദ്വേഷവും അക്രമവും പ്രോത്‌സാഹിപ്പിക്കുന്ന പോസ്റ്റിംഗുകള്‍ നീക്കാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളായ ഫേസ്ബുക്കിനോടും ട്വിറ്ററിനോടും നിര്‍ദേശിച്ചിരുന്നു. ഫേസ്ബുക്കും ട്വിറ്ററും സഹകരണം അറിയിച്ചിട്ടുണ്ട്.