അണ്ടര്‍ 19: ഇന്ത്യ- ന്യൂസിലാന്റ് സെമി ഇന്ന്

single-img
23 August 2012

അണ്ടര്‍-19 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇന്ന് ന്യൂസിലാന്‍ഡിനെ നേരിടും. ക്വാര്‍ട്ടറില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. ബാറ്റിംഗ് നിര അമ്പേ പരാജയപ്പെട്ട മത്സരത്തില്‍ വാലറ്റക്കാരുടെ മികച്ച പ്രകടനമാണ് ഇന്ത്യക്കു സെമിയിലേക്കുള്ള വഴി തുറന്നത്. മികച്ച ഫോമിലുള്ള ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്താന്‍ ഇന്ത്യ ശരിക്കും വിയര്‍പ്പൊഴുക്കേണ്ടി വരും. ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യയുടെ തലവേദന. ഓപ്പണര്‍ പ്രശാന്ത് ചോപ്ര മാത്രമാണ് ഈ ടൂര്‍ണമെന്റില്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ചവച്ചത്. നാലു മത്സരങ്ങളില്‍ നിന്നായി 104 റണ്‍സ് മാത്രം സ്വന്തമായിട്ടുള്ള നായകന്‍ ഉന്‍മുക്ത് ചന്ദ് ഇതു വരെയും മികച്ച ഫോമിലേക്കുയര്‍ന്നട്ടില്ല. മൂര്‍ച്ചയേറിയ ബൗളിംഗാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. കഴിഞ്ഞ മത്സരങ്ങളിലെ മികച്ച പ്രകടനം ബൗളര്‍മാര്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ത്യക്കായിരിക്കും മുന്‍ഗണന.