സ്വർണ്ണ വില റെക്കോർഡ് തകർത്ത് മുന്നേറുന്നു

single-img
23 August 2012

കൊച്ചി:സ്വർണ്ണ വിലയിൽ റെക്കോർഡ് മുന്നേറ്റം.പവന് 80 രൂപ കൂടി 22,960 രൂപയും ഗ്രാമിന് 10 രൂപ വർദ്ധിച്ച് 2,870 രൂപയുമായി.ഇതോടെ പവൻ വില 23,000 രൂപയിലെത്താൻ 40 രൂപ കൂടി മതി.രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ചാണ് ഇവിടെയും വില വർധിക്കുന്നത്.ഉത്സവ,വിവാഹ സീസണുകളിലെ വർധിച്ച ആവശ്യവും ആഗോള സാമ്പത്തിക രംഗത്തെ അസ്വസ്ഥതകളുമാണ് വിലക്കയറ്റത്തിനു പ്രധാന കാരണം.