ബാഡ്മിന്റൺ താരമാകാൻ ശാലിനി

single-img
23 August 2012

ബാലതാരമായി പ്രേക്ഷക ഹൃദയം കീഴടക്കിയ ശാലിനി ഇനി അറിയപ്പെടാൻ പോകുന്നത് ബാഡ്മിന്റൺ താരമെന്നാവും.നാഗര്‍കോവിലില്‍ നടന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതാ ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും ശാലിനി രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. റാങ്കിംഗിനായി നടത്തിയ ഈ മത്സരത്തില്‍ പങ്കെടുത്ത ശാലിനി വരാൻ പോകുന്ന സ്റ്റേറ്റ് ലെവല്‍മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്.എന്തിനും കൂട്ടായി ഭർത്താവ് അജിത്തും ശാലിനിക്കൊപ്പമുണ്ട്.ബാഡ്മിന്റണില്‍ കൂടുതല്‍ പരിശീലനം നേടാനായി സ്വന്തമായി ബാഡ്മിന്റണ്‍ കോര്‍ട്ട് നിര്‍മിച്ച് നല്‍കിയിരിക്കുകയാണ് അജിത്. വീട്ടിലെ പൂന്തോട്ടത്തിന്റെ ഒരു ഭാഗമാണ് ബാഡ്മിന്റണ്‍ കോര്‍ട്ടായി നിര്‍മിച്ചിരിക്കുന്നത്. രണ്ടുവര്‍ഷം മുന്‍പാണ് ശാലിനി ബാഡ്മിന്റണ്‍ പരിശീലനം തുടങ്ങിയത്. മകള്‍ അനൗഷ്‌കയും പരിശീലനത്തില്‍ ശാലിനിക്കൊപ്പമുണ്ട്.