റാഡിയ ടേപ്പ് വിവാദം: രത്തന്‍ ടാറ്റ സുപ്രീംകോടതിയില്‍

single-img
22 August 2012

നീര റാഡിയയുമായി നടത്തിയതെന്നു പറയപ്പെടുന്ന സംഭാഷണങ്ങളുടെ വിവാദ ടേപ്പിന്റെ പകര്‍പ്പ് വേണമെന്ന ആവശ്യവുമായി രത്തന്‍ ടാറ്റ സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടന്നുവരുകയാണ്. ടേപ്പിലെ സംഭാഷണങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം നടത്തണമെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെടുന്നതു ശരിയാണോ എന്ന് രത്തന്‍ ടാറ്റായോടു ജസ്റ്റീസുമാരായ ജി.എസ്. സിംഗ്്‌വി, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. എന്നാല്‍, ഭാവിയില്‍ ഫോണ്‍ചോര്‍ത്തല്‍ ഉണ്ടാകാതിരിക്കാനാണ് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതെന്നു ടാറ്റയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ രോഹാത്ഗി പറഞ്ഞു.