സിറിയയില്‍ രൂക്ഷയുദ്ധം; 47 പേര്‍ കൊല്ലപ്പെട്ടു

single-img
22 August 2012

സിറിയന്‍സേന ഇന്നലെ നടത്തിയ ആക്രമണത്തില്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ മാത്രം 47 പേര്‍ക്കു ജീവഹാനി നേരിട്ടു. ഡമാസ്‌കസിലെ കെഫാര്‍ സുഷെയില്‍ 22 പേരും സമീപജില്ലയായ നഹര്‍എയ്ഷയില്‍ 25 പേരും കൊല്ലപ്പെട്ടെന്ന് സിറിയന്‍ പ്രതിപക്ഷ പ്രവര്‍ത്തകര്‍ പറഞ്ഞു.ആലപ്പോയിലും ഉഗ്ര പോരാട്ടം തുടരുകയാണ്. ഹെലികോപ്ടറുകളുടെയും ടാങ്കുകളുടെയും പിന്‍ബലത്തോടെയാണ് അസാദിന്റെ സൈനികര്‍ ഡമാസ്‌കസില്‍ ആക്രമണം അഴിച്ചുവിട്ടത്. ഡമാസ്‌കസ്, ആലപ്പോ, ദേരാ തുടങ്ങിയ സിറിയന്‍ നഗരങ്ങളില്‍ ചൊവ്വാഴ്ച വിമതരും സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 171 സാധാരണക്കാര്‍ ഉള്‍പ്പെടെ 250 പേര്‍ കൊല്ലപ്പെട്ടു. ഇതിനിടെ സിറിയന്‍ പ്രസിഡന്റ് അസാദ് സ്ഥാനമൊഴിയണമെന്ന ആവശ്യത്തെക്കുറിച്ചു ചര്‍ച്ച നടത്താന്‍ വിരോധമില്ലെന്ന് സിറിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ക്വാദ്രി ജമില്‍ മോസ്‌കോയില്‍ വ്യക്തമാക്കി.