രാജസ്ഥാനില്‍ കനത്ത മഴ; 14 മരണം

single-img
22 August 2012

രാജസ്ഥാനില്‍ കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്നുള്ള അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ജയ്പൂരിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. കഴിഞ്ഞ 31 വര്‍ഷത്തിനിടെ ജയ്പൂരില്‍ ലഭിക്കുന്ന ഏറ്റവും ശക്തമായ മഴയാണ് തുടരുന്നതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്നും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ഏകദേശം 20,000ഓളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കു മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി.