ഹരിത രാഷ്ട്രീയക്കാരുടെ ലക്ഷ്യംതാനെന്നു പി.സി. ജോര്‍ജ്

single-img
22 August 2012

തന്നെ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പച്ചപ്പ് രാഷ്ട്രീയമെന്ന പേരില്‍ യു.ഡി.എഫിലെ ചില എം.എല്‍.എമാര്‍ രംഗത്തെത്തിയിരിക്കുന്നതെന്ന് ചീഫ്‌വിപ്പ് പി.സി. ജോര്‍ജ്. ആറന്മുളയടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏക്കറുകണക്കിനു പാടശേഖരങ്ങളും നീര്‍ത്തടങ്ങളും നികത്തിയപ്പോഴും എതിര്‍ക്കാന്‍ താനുണ്ടായിരുന്നു. അക്കാലത്തൊന്നും പച്ചപ്പ് രാഷ്്ട്രീയക്കാരെ കാണാനെ ഉണ്ടായിരുന്നില്ല. ആറന്മുളയുടെ പൈതൃകത്തെ നശിപ്പിച്ചുകൊണ്ടുള്ള വിമാനത്താവളം വേണെ്ടന്നാണ് തന്റെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ടു ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.