നെല്ലിയാമ്പതി വിഷയത്തില്‍ സംസ്ഥാനതാത്പര്യം സംരക്ഷിക്കും; മുഖ്യമന്ത്രി

single-img
22 August 2012

നെല്ലിയാമ്പതി വിഷയത്തില്‍ സംസ്ഥാനത്തിന്റെ താത്പര്യം പൂര്‍ണമായി സംരക്ഷിക്കുന്ന തീരുമാനമാകും ഉണ്ടാകുകയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഷയം ഇപ്പോള്‍ യുഡിഎഫിന്റെ പരിഗണനയിലാണ്. മുന്നണിയിലെ ചര്‍ച്ചയ്ക്കുശേഷം അന്തിമ തീരുമാനമുണ്ടാകും. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാകില്ല. യുഡിഎഫിനു വ്യക്തമായ കാഴ്ചപ്പാടുണെ്ടന്നു മുഖ്യമന്ത്രി പറഞ്ഞു.നെല്ലിയാമ്പതി ഭൂമി സംബന്ധിച്ചു ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണു യുഡിഎഫ് ഉപസമിതിയെ നിയോഗിച്ചത്. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനം കൈക്കൊള്ളും. പി.സി. ജോര്‍ജ് നല്‍കിയ നിവേദനത്തില്‍ മരിച്ചുപോയ സ്ഥലമുടമകളുടെ വ്യാജ ഒപ്പാണു രേഖപ്പെടുത്തിയിരുന്നതെന്ന ആരോപണത്തെക്കുറിച്ചു തനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.