കോണ്‍ഗ്രസ്‌കാര്‍ സ്വയം നിയന്ത്രിക്കണം; ഉമ്മന്‍ചാണ്ടി

single-img
22 August 2012

കോണ്‍ഗ്രസ് വലിയ പ്രസ്താനമാണെന്നും അതില്‍ പല സമീപനക്കാരുണെ്ടന്നും അവരെയെല്ലാം നിയന്ത്രണം അടിച്ചേല്‍പ്പിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയന്ത്രണം ഓരോരുത്തരും സ്വയം തീരുമാനിക്കേണ്ടതാണ്. കോണ്‍ഗ്രസിലെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുണേ്ടായെന്നതു ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എംഎല്‍എമാര്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചതിനെക്കുറിച്ചു മുഖ്യമന്ത്രി മൗനം പാലിച്ചതാണു താന്‍ രാജിവയ്ക്കാന്‍ കാരണമെന്ന് എം.എം. ഹസന്‍ പറഞ്ഞതിനെക്കുറിച്ചു, അക്കാര്യം താന്‍ നിഷേധിക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇടപെട്ടില്ല എന്ന ആക്ഷേപം അംഗീകരിക്കുന്നു. താന്‍ ആരോടും പരാതി പറയാന്‍ പോകില്ല. വാര്‍ത്തകള്‍ക്കുവേണ്ടി തന്നെ സമീപിക്കാം. എന്നാല്‍, വിവാദങ്ങള്‍ക്കുവേണ്ടി തന്റെ പ്രതികരണം ചോദിക്കുന്നതിനെയാണു കഴിഞ്ഞ ദിവസം എതിര്‍ത്തതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു.