ഒമാനില്‍ വാഹനാപകടം; ഒന്‍പതു മലയാളികള്‍ മരിച്ചു

single-img
22 August 2012

ഒമാനിലെ ഹൈമയില്‍ വാഹനാപകടത്തില്‍ നാലു കുട്ടികളടക്കം ഒന്‍പതുമലയാളികള്‍ മരിച്ചു. രണ്ടു കുടുംബങ്ങളില്‍പ്പെട്ട ബന്ധുക്കളാണ് മരിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍, മലപ്പുറം കുറ്റിപ്പുറം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഖാലിദ്, മുസ്തഫ, അനസ്, ഫാത്തിമ, റൂക്കിയ, മൊഹ്‌സീന, അന്‍വര്‍, ഹാഷിം, എന്നിവര്‍ മരണമടഞ്ഞവരില്‍പ്പെടുന്നു. സലാലയില്‍ പോയി മടങ്ങിവരുംവഴിയാണ് അപകടമുണ്ടായത്.