മേഘാലയയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ

single-img
22 August 2012

മേഘാലയയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് നീക്കം തുടങ്ങി.കഴിഞ്ഞ ദിവസം നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രി മുകുള്‍ സംഗ്മയാണു ഡിസംബറില്‍ തെരഞ്ഞെടുപ്പു നടത്തുന്ന കാര്യം വ്യക്തമാക്കിയത്. അടുത്ത ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പു നടത്താനാണു നേരത്തേ തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ അനുകൂലമായാണു പ്രതികരിച്ചത്. നാലു പുതിയ ജില്ലകള്‍ രൂപവത്കരിച്ചത് ഉള്‍പ്പെടെയുള്ള നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ വഴി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാകുമെന്നാണു കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ആകെ 60 മണ്ഡലങ്ങളാണു മേഘാലയയില്‍ ഉള്ളത്. മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണിത്.