കർമ്മയോദ്ധയുടെ ചിത്രീകരണം ആരംഭിച്ചു

single-img
22 August 2012

മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്യുന്ന കർമ്മയോദ്ധയുടെ ചിത്രീകരണം മുംബൈയിൽ ആരംഭിച്ചു.കീർത്തി ചക്രയ്ക്കും,കുരുക്ഷേത്രയ്ക്കും,കാണ്ഡഹാറിനും പിന്നാലേ മോഹൻലാൽ മേജർ രവി കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രം കൂടിയാണു കർമ്മയോദ്ധ.ഒരു അന്വഷണാത്മക കഥയാണു ചിത്രം പറയുന്നത്.കൌമാരക്കാരി പെൺകുട്ടിയെ കിഡ്നാപ്പ് ചെയ്യുന്നതും തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മോഹൻലാൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണു ചിത്രം പറയുന്നത്.നായിക കഥാപാത്രത്തിനു പ്രാധാന്യമുള്ള ചിത്രം കൂടിയാണു കർമ്മയോദ്ധ.ആശ ശരത്താണു ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മോഹൻ ലാലിനൊപ്പം രാജീവ് പിള്ളയും ചിത്രത്തിൽ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മുംബൈയിലെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ കർമ്മയോദ്ധയുടെ ചിത്രീകരണം ഒറ്റപ്പാലത്ത് ആഗസ്റ്റ് 23നു തുടരും.കൊച്ചി, മൂന്നാര്‍, നാഗര്‍കോവില്‍ എന്നിവയാണു മറ്റ് ലൊക്കേഷനുകൾ.ബിജു മേനോൻ,രമ്യ നമ്പീശൻ,ബിനീഷ് കൊടിയേരി,ഐശ്വര്യ ദേവൻ എന്നിവരാണു മറ്റ് അഭിനേതാക്കൾ.ഹനീഫ് മുഹമ്മദാണു ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിലെ ഗാനങ്ങൾക്ക് എം.ജി ശ്രീകുമാറാണു സംഗീതം നൽകിയിരിക്കുന്നത്.ക്യാമറ-പ്രദീപ് നായർ.എക്സിക്യുട്ടീവ് പ്രഡ്യൂസർ-കണ്ണൻ പട്ടാമ്പി.പ്രൊഡക്ഷൻ കണ്ട്രോളർ-ബാദുഷ