പി.ജയരാജന്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു

single-img
22 August 2012

ഷൂക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ടി.വി.രാജേഷ് എംഎല്‍എയക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ ജാമ്യാപേക്ഷ ഇന്നു തന്നെ പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയോട് അഭ്യര്‍ഥിച്ചു. ഈ മാസം ഒന്നിനാണ് ഷൂക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് ജയരാജനെ അറസ്റ്റ് ചെയ്തത്.