പാര്‍ട്ടിക്ക് വേണ്ടി ദേശാടനം നടത്താനും തയ്യാര്‍; ഹസന്‍

single-img
22 August 2012

കോണ്‍ഗ്രസിനു വേണ്ടി ദേശാടനം നടത്താനും തയ്യാറെന്ന് എം.എം.ഹസന്‍. ഹസന്‍ ആര്‍ത്തിപൂണ്ട ദേശാടനപ്പക്ഷിയാണെന്ന കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍ എന്നിവരുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാക്കയ്ക്കും കുരുവിക്കും ഒരു മണ്ഡലത്തില്‍ മാത്രമേ പറക്കാന്‍ കഴിയൂ എന്നും ഹസന്‍ പരിഹസിച്ചു. യുഡിഎഫിന്റെ ഉപസമിതിയില്‍ പി.സി.ജോര്‍ജിനെ ഉള്‍പ്പെടുത്തിയതുകൊണ്ട് സമിതിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് സതീശനും പ്രതാപനും പറഞ്ഞ സാഹചര്യത്തിലാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് താന്‍ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചത്. നെല്ലിയാമ്പതി സന്ദര്‍ശനം നടത്തിയ യുഡിഎഫ് എംഎല്‍എമാരെ മുഖ്യമന്ത്രി തടഞ്ഞില്ലെന്നും ഇതും രാജിക്ക് കാരണമായെന്നും എം.എം.ഹസന്‍ പറഞ്ഞു.