സ്വർണ്ണ വിലയിൽ റെക്കോർഡ് മുന്നേറ്റം

single-img
22 August 2012

സ്വർണ്ണ വില ഇന്ന് വീണ്ടും കൂടി.പവന് 160 രൂപയുടെ വർദ്ധനയാണ് ഇന്നുണ്ടായത്.പവൻ വില 22,880 രൂപയും ഗ്രാമിനു 20 രൂപ വർദ്ധിച്ച് 2,860 രൂപയുമായി.രാജ്യാന്തര വിപണിയിലും സ്വർണ്ണം മുന്നേറ്റം തുടരുകയാണ്.ഓണം, വിവാഹ സീസണ്‍ കണക്കിലെടുത്തു സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡ് ഉയര്‍ന്നതാണു വില വര്‍ധനയ്ക്കു കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഇന്നു രേഖപ്പെടുത്തിയത്. ഔണ്‍സിന് 25 ഡോളര്‍ ഉയര്‍ന്നു 1663.36 ഡോളറിലെത്തി.