ദുബായിൽ പെർഫ്യൂം കമ്പനിയിൽ വൻ അഗ്നി ബാധ

single-img
22 August 2012

ദുബായ്:ദുബായിലെ അവീർ റാസൽഖോർ വ്യവസായ മേഖലയിലെ ഇന്ത്യക്കാരന്റെ പെർഫ്യൂം കമ്പനി വൻ അഗ്നി ബാധയിൽ കത്തി നശിച്ചു.. ഗുജറാത്ത് സ്വദേശിയുടേതാണ്‌ ക്രെ ക്രൌൺ എന്ന ഫാക്ടറി.ഇന്നലെ ഉച്ചയോടയായിരുന്നു സംഭവം. ശക്തമായ കാറ്റുള്ളതിനാല്‍ പെര്‍ഫ്യൂം ഫാക്ടറില്‍ നിന്നുമുണ്ടായ അഗ്നിബാധ തൊട്ടടുത്ത ഫര്‍ണീച്ചര്‍ ഫാക്ടറിയിലേയ്ക്കും വ്യാപിച്ചു. .ഇവിടെ ഉണ്ടായിരുന്ന ലക്ഷകണക്കിന് ദിർഹമിന്റെ സുഗന്ധദ്രവ്യങ്ങളും അസംസ്കൃത വസ്തുക്കളും നിർമ്മാണ സാമഗ്രികളും കത്തി നശിച്ചു.സംഭവ സമയം മലയാളികളടക്കം ഇരുപതോളം തൊഴിലാളികൾ ജോലി ചെയ്യുകയായിരുന്നു.തീ പടർന്നയുടൻ എല്ലാവരും ഇറങ്ങിയോടിയതിനാൽ ആർക്കും പരിക്കില്ല.ഫാക്ടറിക്കകത്ത് തന്നെയുള്ള വെയര്‍ഹൗസും കമ്പനി ഓഫീസും കത്തിയമര്‍ന്നു. തൊഴിലാളികളുടെ വിവരങ്ങളടക്കം ഒട്ടേറെ വിലയേറിയ രേഖകള്‍ ഇവിടെ സൂക്ഷിച്ചിരുന്നത് എല്ലാം അഗ്നിക്കിരയായി. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന അല്‍ റമി ഗാസ് കമ്പനി, അല്‍ ദറാജ അല്‍ ഔല കാര്‍പെന്ററി വര്‍ക്സ് എന്നീ സ്ഥാപനങ്ങളിലേയ്ക്ക് തീ പടരാതിരിക്കാന്‍ പന്ത്രണ്ടോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ ഏറെ ശ്രമിക്കേണ്ടി വന്നു. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ പോലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്നാണ്‌ അഗ്നി നിയന്ത്രണവിധേയമാക്കിയത്.