ബാങ്കിങ് സമരം തുടരുന്നു എ.ടി.എമ്മുകളും സമരത്തിൽ തന്നെ

single-img
22 August 2012

മുംബൈ:രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ സമരം ഇന്നും തുടരുന്നു.ആവശ്യത്തിന് പണം എടി.എമ്മുകളിലുണ്ടെന്ന് ബാങ്കിങ് വൃങ്ങത്തങ്ങള്‍ അറിയിച്ചിരുന്നെങ്കിലും ഇന്നലെ തന്നെ പല എ.ടി.എമ്മുകളില്‍നിന്നും പണം കിട്ടാതായിരുന്നു.ഇതിനെത്തുടർന്ന് ഉപഭോക്താക്കൾ പ്രയാസത്തിലായിരിക്കുകയാണ്. ബാങ്കിങ് നിയമഭേദഗതി ബില്‍, പുറം തൊഴില്‍ കരാര്‍ ജോലി എന്നിവയില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ ബുധന്‍ , വ്യാഴം ദിവസങ്ങളില്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യമേഖലയില്‍നിന്നടക്കം 45 ബാങ്കുകളില്‍നിന്നുള്ള ലക്ഷത്തിലധികംവരുന്ന ജീവനക്കാരാണ് പണിമുടക്കില്‍ പങ്കടെുക്കുന്നതെന്ന് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍ സെക്രട്ടറി വിശ്വാസ് ഉത്തഗി അറിയിച്ചു.സ്വകാര്യവിദേശ മൂലധനം കൂട്ടാനും ബാങ്ക്‌ലയനം പ്രോത്സാഹിപ്പിക്കാനും വഴിവെക്കുന്നതാണ് കേന്ദ്രത്തിന്റെ നടപടികളെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു.