അണ്ടര്‍ 19 ലോകകപ്പ്: ഓസ്‌ട്രേലിയ ആദ്യ ഫൈനലിസ്റ്റ്

single-img
22 August 2012

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ആദ്യ രപതിനിധി ഓസ്‌ട്രേലിയ. സെമിയില്‍ ദക്ഷിണാഫ്രിക്കയെ നാലുവിക്കറ്റിനു പരാജയപ്പെടുത്തിയാണ് ആതിഥേയരായ ഓസ്‌ട്രേലിയ ഫൈനലില്‍ കടന്നത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 50 ഓവറില്‍ എട്ടിന് 191, ഓസ്‌ട്രേലിയ- 48.3 ഓവറില്‍ ആറിന് 193.

ടോസ് നേടിയ ഓസീസ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 50 റണ്‍സ് നേടിയ മുറെ കോട്‌സെ 46 റണ്‍സ് നേടിയ ചാഡ് ബോസ് എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്‌കോര്‍ കണെ്ടത്തിയത്. ഓസീസിനുവേണ്ടി മാര്‍ക്ക് സ്‌റ്റെക്കെറ്റി മൂന്നു വിക്കറ്റ് നേടി.

നാളെ നടക്കുന്ന ഇന്ത്യ- ന്യൂസിലാന്റ് സെമിഫൈനല്‍ വിജയികളെ 26 ന് ഓസ്മട്രലിയ ഫൈനലില്‍ നേരിടും.