ആസാം കലാപം: എംഎല്‍എ അറസ്റ്റില്‍

single-img
22 August 2012

ആസാമില്‍ ബോഡോ തീവ്രവാദികളും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മിലുള്ള കലാപം കത്തിപ്പടരുന്നതിനിടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എംഎല്‍എ അറസ്റ്റിലായി. ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് നേതാവ് പ്രദീപ് ബ്രഹ്മയാണ് അറസ്റ്റിലായത്. ബ്രഹ്മയ്‌ക്കെതിരെ അഞ്ചു കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ബ്രഹ്മയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ കൊക്രജാറില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.