“അന്നും ഇന്നും എന്നും” തയാറായി

single-img
22 August 2012

വയ ഫിലിംസിന്റെ ബാനറില്‍ നവാഗതനായ രാജേഷ് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”അന്നും ഇന്നും എന്നും” തീയറ്ററുകളിൽ എത്താൻ തയാറായി.മുന്‍ മിസ് ഇന്ത്യ വേള്‍ഡ് വൈഡ് ഫെരീഷ ജോമന്‍ബക്‌സ് നായികയാവുന്ന ചിത്രത്തിൽ ജിഷ്ണുവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബന്ധങ്ങളുടെ തീവ്രതയും വിശ്വാസ്യതയും ഇതിവൃത്തമാക്കി നർമ്മത്തിന്റെ മേമ്പൊടി ചേർത്താണു ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.മലയാള സിനിമയിലെ മാറ്റത്തിന്റെ കാറ്റിനൊപ്പം സഞ്ചരിക്കുന്ന നവാഗതരായ ഒരുപറ്റം കലാകാരന്മാർ അണിയിച്ചൊരുക്കുന്ന ചിത്രം കൂടിയാണു ”അന്നും ഇന്നും എന്നും” .

ഫെരീഷ ജോമന്‍ബക്‌സ്,ജിഷ്ണു എന്നിവർക്ക് പുറമേ  തിലകന്‍,സിദ്ദിഖ്, അശോകന്‍,നിഷാൻ, സലിംകുമാര്‍ ബിജുക്കുട്ടന്‍, രാധിക, രേഖ, സീമ ജി. നായര്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. വയ ഫിലിംസിന്റെ ബാനറില്‍ ഉഷാ രാജേഷാണു ചിത്രം നിർമ്മിച്ചിരിക്കുന്നത്.പ്രശാന്ത് കൃഷ്ണയാണ് ക്യാമറമാന്‍. വേണുഗോപാല്‍ ആര്‍ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് വരുണ്‍ ഉണ്ണി സംഗീതം നല്‍കുന്നു.സോബിൻ കെ സോമനാണു എഡിറ്റർ.