കഹാറിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ വിധിക്ക്‌ സ്റ്റേ

single-img
21 August 2012

വര്‍ക്കലയിലെ കോണ്‍ഗ്രസ് എം.എല്‍.എയായ വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഒരുമാസത്തേയ്ക്ക് സ്റ്റേ ചെയ്തു.  വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സ്റ്റേ അനുവദിക്കണമെന്ന് കഹാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് കോടതി അംഗീകരിച്ചത്. കഹാറിന് സഭാനടപടികളില്‍ പങ്കെടുക്കാം. എന്നാല്‍ വോട്ടവകാശം ഉണ്ടായിരിക്കില്ല. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാമെന്നും കോടതി ഉത്തരവിട്ടു.
കഹാറിനെതിരെ മത്സരിച്ച ബി.എസ്.പി സ്ഥാനാർത്ഥിയായ എസ്.പ്രഹ്ലാദൻ നൽകിയ ഹർജിയെത്തുടർന്നായിരുന്നു കഹാറിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്.നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്റ്റാമ്പില്ലെന്ന കാരണത്താൽ പ്രഹ്ളാദന്റെ പത്രിക വരണാധികാരി തള്ളിയിരുന്നു.