വർക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

single-img
21 August 2012

കൊച്ചി:വർക്കല കഹാർ എം.എൽ.എ യുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. കഹാറിനെതിരെ മത്സരിച്ച ബി.എസ്.പി സ്ഥാനാർത്ഥിയായ എസ്.പ്രഹ്ലാദൻ നൽകിയ ഹർജിയെത്തുടർന്നായിരുന്നു നടപടി.നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്റ്റാമ്പില്ലെന്ന കാരണത്താൽ പ്രഹ്ളാദന്റെ പത്രിക വരണാധികാരി തള്ളിയിരുന്നു. ഇത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഹ്ളാദൻ കോടതിയെ സമീപിച്ചത്. വര്‍ക്കല കഹാറിന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സമയം ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വർക്കല കഹാർ അറിയിച്ചു.