ഷുക്കൂർ വധം:ടി.വി.രാജേഷിന് ജാമ്യം

single-img
21 August 2012

ഷുക്കൂര്‍ വധക്കേസില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷിന് ഹൈക്കോടതി ജാമ്യം നൽകി.ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.എം.എല്‍.എ എന്ന നിലയില്‍ മണ്ഡലത്തിന്റെ താല്പര്യം സംരക്ഷിക്കണമെന്ന് കാണിച്ചായിരുന്നു രാജേഷ് ഹര്‍ജി നല്‍കിയിരുന്നത്.

ഷുക്കൂർ വധക്കേസിൽ 39ാം പ്രതിയാണു രാജേഷ്.ഓഗ്‌സറ്റ് 27വരെ ആയിരുന്നു രാജേഷിനെ റിമാന്‍ഡ് ചെയ്തിരുന്നത്.സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.