പാതയോര പൊതുയോഗം: സുപ്രീംകോടതി സ്‌റ്റേ ഇല്ല

single-img
21 August 2012

പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവു സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയാണു പൊതുയോഗം നടത്തുന്നതെന്നും ഇതു നടക്കുന്ന ഏകരാജ്യം ഇന്ത്യയാണെന്നും കോടതി കുറ്റപ്പെടുത്തി. രാജ്യം ഭരിക്കാന്‍ കോടതിക്കാവില്ലെന്നും ഒരുവേള സുപ്രീംകോടതി തുറന്നടിച്ചു. പാതയോരത്തെ പൊതുയോഗ നിരോധനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളിയ സുപ്രീംകോടതി, കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്നും വ്യക്തമാക്കി.