ദക്ഷിണ മേഖല ജൂനിയര്‍ മീറ്റ്; കേരളം മുന്നില്‍

single-img
21 August 2012

ദക്ഷിണ മേഖല ജൂനിയർ അത്‌ലറ്റിക്ക് മീറ്റിൽ ആതിഥേയരായ കേരളം വിജയ കുതിപ്പു തുടങ്ങി. ആദ്യദിനത്തില്‍ 321.5 പോയന്റ് നേടി കേരളം മുന്നിലെത്തി. 311 പോയന്റുമായി തമിഴ്‌നാട് തൊട്ടു പിറകിലുണ്ട്.189.5 പോയിന്റുമായി കര്‍ണാടക മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശിന് 78 പോയിന്റ്. ഇരുപതു സ്വര്‍ണവും 18 വെള്ളിയും 14 വെങ്കലവുമാണ് കേരളം നേടിയത്. തമിഴ്‌നാടിന് 19 സ്വര്‍ണവും 14 വെള്ളിയും 10 വെങ്കലവുമുണ്ട്. നാല് സ്വര്‍ണവുമായി കര്‍ണ്ണാടകയും രണ്ട് സ്വര്‍ണവുമായി ആന്ധ്രയും പിന്നിലുണ്ട്