സിംഗപ്പൂര്‍ യാക്കോബായ പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാള്‍

single-img
21 August 2012

സിംഗപ്പൂര്‍:സിംഗപ്പൂരില്‍ ദൈവമാതാവിന്റെ നാമത്തില്‍  സ്ഥാപിതമായിട്ടുള്ള സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാള്‍ സെപ്റ്റംബര്‍ മാസം 1 മുതല്‍ 8 വരെ  ആചരിക്കും. .സെപ്റ്റംബര്‍ ഒന്നാം തീയതി വൈകിട്ട് കുർബാനയ്ക്ക് ശേഷം നടക്കുന്ന കൊടി കയറ്റോടെ ഈ വര്ഷകത്തെ പെരുന്നാള്‍ ആരംഭിക്കും.തുടര്ന്ന്   വി.മാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്ത്ഥനയും ധ്യാന യോഗവും ഉണ്ടായിരിക്കും. അന്നേദിവസം ആബൂന്‍ മോര്‍ ബസേലിയോസ് പൗലോസ് ദിതീയന് ബാവയുടെ പ്രത്യേക ഓര്മ്മപ്പെരുന്നാള്‍ ആചരിക്കുന്നു .സെപ്റ്റംബര്‍ 2 മുതല്‍ 7 വരെ വൈകുന്നേരം സന്ധ്യാപ്രാര്ഥ്നയും വി.കുരബാനയും മേരിമൗണ്ട് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു.

സെപ്റ്റംബര്‍ 7 ശനിയാഴ്ച കുര്ബാിനശേഷം നടക്കുന്ന ധ്യാന ശുശ്രുഷയ്ക്ക് കാത്തലിക്‌ പള്ളിയിലെ ഫാ .ഡോമിനിക് സാവിയോ നേതൃത്വം നല്കും .പെരുന്നാള്‍ ദിവസമായ എട്ടാം തീയതി  ശനിയാഴ്ച വൈകുന്നേരം വി .കുര്ബാനനയും ,ശേഷം പ്രതീക്ഷണവും ഉണ്ടായിരിക്കും .തുടര്ന്ന്  സിംഗപ്പൂരിലെ മാര്‍  തോമ ചര്ച്ച്്,സി.എസ്.ഐ ചര്ച്ച്ൂ വികാരിമാരുടെ സാന്നിധ്യത്തില്‍  പൊതുസമ്മേളനവും നടത്തപ്പെടുന്നു .ശേഷം പങ്കെടുക്കുന്ന ഭക്ത ജനങ്ങള്‍ക്കായി മുന്‍ വര്‍ഷങ്ങളിലേതു പോലെ നേര്ച്ചെയും ,സ്നേഹവിരുന്നും പള്ളിയങ്കണത്തില്‍ വച്ച് കൊടുക്കുവാനുള്ള ക്രമീകരണം ചെയ്തു വരുന്നു . പെരുന്നാള്‍ കണ്വീ നര്‍ ആയി ശ്രീ.ജയ് കുഴിക്കാട്ടിലിനെ മാനേജിംഗ് കമ്മറ്റി തിരഞ്ഞെടുത്തു.