ഷാർജയിൽ കനത്ത മൂടൽ മഞ്ഞ്:വിമാനങ്ങൾ തിരിച്ചു വിട്ടു

single-img
21 August 2012

ഷാർജ:കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഷാർജയിൽ ഇറങ്ങേണ്ട നാലു വിമാനങ്ങൾ തിരിച്ചു വിട്ടു.എയർ അറേബ്യ വിമാനങ്ങളാണ് തിരികെ വിട്ടത്.അജ്മാൻ,അബുദാബി എമിറേറ്റുകളിലും മൂടൽ മഞ്ഞുണ്ടായി.ദൂരക്കാഴ്ച്ച 200 മീറ്ററായി കുറഞ്ഞതിനാൽ വാഹനഗതാഗതം മന്ദഗതിയിലായി.ഇന്ന് പുലർച്ചെ മുതലാണ് അബുദാബി ഷഹാമ, ഗന്ദൂത്ത് മേഖലകളില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്. ഗൾഫ് രാജ്യങ്ങളിൽ ഇന്ന് പൊതുവെ ആകാശം മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന.