സെൻസെക്സ് നേട്ടത്തിൽ

single-img
21 August 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു.സെൻസെക്സ് 81 പോയിന്റ് ഉയർന്ന് 17112.24ലും നിഫ്റ്റി 22.95 പോയിന്റ് ഉയർന്ന് 5387.05ലുമാണ് വ്യാപാരം തുടരുന്നത്.ഐ ടി മേഖല മികച്ച മുന്നേറ്റത്തിലാണ്.വാഹനം,ഊർജ്ജം എന്നിവയും നേട്ടത്തിലാണ്.എന്നാൽ ലോഹം,ബാങ്കിങ് മേഖലകൾ എന്നിവ നഷ്ട്ടത്തിലാണ്.മുൻ നിര ഓഹരികളായ സിപ്ള,​ ടി.സി.എസ്,​ ടാറ്റാ മോട്ടോഴ്സ്,​ മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുടെ വില ഉയർന്നിട്ടുണ്ട്. അതേ സമയം ഹിൻഡാൽകോ,​ ഹീറോ മോട്ടോർകോർപ് എന്നിവ നഷ്ടത്തിലുമായാണ് വ്യാപാരം തുടരുന്നത്.