പുതുപരിയാരത്ത് വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു

single-img
21 August 2012

പാലക്കാട്:പാലക്കാട് ദേശീയ പാതയിൽ പുതുപ്പരിയാരം വാക്കിൽ പറമ്പിൽ കാറിനെ മറികടന്ന ലോറി എതിരെ വന്ന ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു. ബൈക്കിൽ നിന്നും തെറിച്ചു വീണ രണ്ട് കുട്ടികൾ രക്ഷപ്പെട്ടു.ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. ഒലവക്കോട് പൂക്കരത്തോട്ടം മുല്ലക്കൽ മൻസിലിൽ റിയാസ് അലി(33),ഭാര്യ ഫസ്രുനിസ(26) എന്നിവരാണ് മരിച്ചത്.ഇവരുടെ മക്കളായ ജുമാന(മൂന്നര),ജുനൈദ്(എട്ടുമാസം)എന്നിവർ ബൈക്കിൽ നിന്നും തെറിച്ച് റോഡിനു സമീപത്തുള്ള പാടത്തിലേക്ക് വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സഹായത്തോടെ സിനിമാ നടൻ ഷാജുവാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.ഒലവക്കോട്ട് നിന്നും മുണ്ടൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിയും എതിരെ വന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്.