രാജീവ് ഗാന്ധിയുടെ 68-ാം ജന്മദിനം ആഘോഷിച്ചു

single-img
21 August 2012

രാജീവ് ഗാന്ധിയുടെ അറുപത്തിയെട്ടാം ജന്മദിത്തിൽ രാജ്യം രാജീവ് ഗാന്ധിയുടെ സ്മരണ പുതുക്കി. കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടാകെ വിപുലമായ പരിപാടികളോടെയും ജന്മദിനം ആഘോഷിച്ചു.ഇന്ദിരാ ഭവനിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പുഷ്പാർച്ചന നടത്തി. ചടങ്ങുകൾക്ക് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നൽകി. കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള, മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, കെ.സി ജോസഫ്, കെ. ബാബു, കെ.പി.സി.സി വക്താവ് എം.എം ഹസൻ, എം.എൽ.എ മാർ തുടങ്ങിയവർ സംബന്ധിച്ചു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്,  യു.പി.എ അധ്യക്ഷയുമായ സോണിയ ഗാന്ധി തുടങ്ങിയ നേതാക്കള്‍ അദ്ദേഹത്തെ അടക്കംചെയ്ത ന്യൂദല്‍ഹിയിലെ വീര്‍ഭൂമിയിലെത്തി പുഷ്പാര്‍ച്ചന നടത്തി. മകള്‍ പ്രിയങ്ക വധേരക്കും ഭര്‍ത്താവ് റോബര്‍ട്ട് വധേരക്കുമൊപ്പമാണ് സോണിയഗാന്ധി വീര്‍ഭൂമിയിലെത്തിയത്. പാര്‍ലമെന്‍റിലും രാജീവ്ഗാന്ധിയെ അനുസ്മരിച്ചു. സ്പീക്കര്‍ മീരാകുമാര്‍, ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ തുടങ്ങിയവരും പങ്കെടുത്തു. സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാജീവ്ഗാന്ധിയുടെ ജീവചരിത്രം പ്രതിപാദിക്കുന്ന പുസ്തകത്തിന്‍െറ പ്രകാശനവും നടന്നു.