ഇരുന്നൂറ്റമ്പതിലേറെ വെബ്‌സൈറ്റുകള്‍ തടയും

single-img
21 August 2012

അസം കലാപത്തിന്റെ പശ്ചാത്തലത്തില്‍ വ്യാജപ്രചാരണം നടത്തുന്നതില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ ഇന്ത്യയോട് തെളിവ് ആവശ്യപ്പെട്ടു.പാക്കിസ്ഥാനില്‍ നിന്ന്  വര്‍ഗീയ വിദ്വേഷം പരത്തുന്ന വ്യാജ ചിത്രങ്ങളും ഭീഷണി സന്ദേശങ്ങളും സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തതിന്റെ  തെളിവുകള്‍ അടുത്തമാസം ഏഴിന് ചര്‍ച്ചകള്‍ക്കായി ഇസ്‌ലാമാബാദിലേക്ക് പോകുന്ന വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ   കൈമാറും.രാജ്യത്തെ മുസ്‌ലിങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരിലും ഭീതിപരത്തുന്ന രീതിയിലുള്ള വ്യാജചിത്രങ്ങളും സന്ദേശങ്ങളും ഫേസ്ബുക്കിലും ട്വിറ്ററിലും യുട്യൂബിലും മറ്റും പ്രചരിപ്പിച്ചതിനു പിന്നില്‍ പാകിസ്താനിലെ തീവ്രവാദി സംഘത്തിന് പങ്കുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്