ഒമാനില്‍ വാഹനാപകടത്തിൽ മലയാളി യുവതിയും മൂന്ന് വയസുകാരനും മരിച്ചു

single-img
21 August 2012

Image Credit: Courtesy: Umm Al Quwain police

സലാലക്കടുത്ത് തുംരൈത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയും മലയാളി ദമ്പതികളുടെ മൂന്ന് വയസുകാരനായ മകനും മരിച്ചു. പെരുന്നാള്‍ ദിവസം കുടുംബത്തോടൊപ്പം മസ്കത്തില്‍ നിന്ന് സലാലയിലേക്ക് വിനോദയാത്രക്ക് പോകുംവഴി ആയിരുന്നു അപകടം.വടകര മുട്ടുങ്ങല്‍ സ്വദേശി പടിഞ്ഞാറെ താഴെക്കുനിയില്‍ ഷാജിയുടെ ഭാര്യ ദീപയും പെരിന്തല്‍മണ്ണ സ്വദേശിയായ വണ്ടിക്കാരന്‍ വീട്ടില്‍ അബ്ദുല്‍ കരീമിന്റെ   മകന്‍ മുഹമ്മദ് സല്‍ജാസിനെയുമാണ് മരിച്ചത്.വാഹനമോടിച്ചിരുന്ന അബ്ദുല്‍കരീം, ഭാര്യ റസിയ, ഇവരുടെ മറ്റുമക്കളായ മുഹമ്മദ് ഷഫ് വാന്‍ (ഒമ്പത്), സന്‍ഹ കരീം (രണ്ട്), ഷാജി, ഷാജിയുടേയും ദീപയുടേയും മകള്‍ ദിയ(ഒന്ന്) എന്നിവരും പരിക്കേറ്റ് ചികിത്സയിലാണ്. തുംരൈത്തിലെത്താന്‍ 65 കിലോമീറ്റര്‍ ബാക്കി നില്‍ക്കെ വാഹനത്തിന്‍െറ ടയര്‍ പഞ്ചറായതായി തോന്നിയ അബ്ദുല്‍ കരീം പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് കരണം മറിയുകയായിരുന്നു.പരുക്കേറ്റവരെ ആദ്യം തുംരീത്ത് ആശുപത്രിയിലും തുടര്‍ന്ന് സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.