സിറിയയ്ക്ക് ഒബാമയുടെ മുന്നറിയിപ്പ്

single-img
21 August 2012

സിറിയന്‍ വിമതര്‍ക്ക് എതിരേ ജൈവ, രാസായുധ പ്രയോഗത്തിന് അസാദ് ഭരണകൂടം തുനിഞ്ഞാല്‍ സൈനിക ഇടപെടലിനു മടിക്കില്ലെന്നു യുഎസ് പ്രസിഡന്റ് ഒബാമ താക്കീതു നല്‍കി. ഇതേസമയം സിറിയയ്ക്ക് എതിരേ ഏകപക്ഷീയമായ നടപടിക്കു മുതിരരുതെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് റഷ്യയും ചൈനയും മുന്നറിയിപ്പു നല്‍കി. തത്കാലം സിറിയയില്‍ ഇടപെടാന്‍ ഉദ്ദേശ്യമില്ലെന്ന് ഒബാമ പറഞ്ഞു. എന്നാല്‍ രാസായുധങ്ങള്‍ പ്രയോഗിക്കുകയോ അതിനുള്ള തയാറെടുപ്പു നടത്തുകയോ ചെയ്യുന്നതായി അറിഞ്ഞാല്‍ സ്ഥിതിഗതികള്‍ മാറുമെന്ന് തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ റിപ്പോര്‍ട്ടര്‍മാരുമായി നടത്തിയ സംവാദത്തില്‍ ഒബാമ വ്യക്തമാക്കി.