നഴ്സ് സമരം:നാട്ടുകാർക്കെതിരെ കേസെടുത്ത നടപടിക്കെതിരെ വി.എസ്

single-img
21 August 2012

തിരുവനന്തപുരം:കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തെ അനുകൂലിച്ച നാട്ടൂകാർക്കെതിരെ കേസെടുത്ത സംഭവം അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദൻ.നാട്ടുകാരിൽ ഒമ്പതു പേരെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്തതും സമര സഹായ ചെയർമാനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനും സമരം ചെയ്ത മൂന്നു നഴ്സുമാർക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുത്തതും ഉടൻ പിൻ വലിക്കണമെന്ന് വി എസ് പറഞ്ഞു.