മോളി ആന്റിയായി രേവതി എത്തുന്നു

single-img
21 August 2012

സമകാലീന പ്രശ്‌നങ്ങള്‍ ലളിതമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ രജ്ഞിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണു മോളി ആന്റി റോക്ക്സ്.രേവതി ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന മോളി ആന്റി റോക്ക്സിന്റെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.സെപ്തംബർ 14നു ചിത്രം തീയറ്ററുകളിൽ എത്തും.കഥയും തിരക്കഥയും സംഭാഷണവും സംവിധായകന്‍ തന്നെയാണു നിര്‍വഹിച്ചിരിക്കുന്നത്

പ്രേക്ഷകരെ ചിരിപ്പിക്കാനും ഒരൽ‌പ്പം ചിന്തിപ്പിക്കാനുമായാണു മോളി ആന്റി എത്തുന്നത് ഒപ്പം പ്രധാന കഥാപാത്രമായ പ്രണവ് റോയിയായി പൃഥ്വിരാജും ഈ ചിത്രത്തിലുണ്ട്.ഇടത്തരം കുടുംബത്തിലെ അംഗമായ മോളി ആന്റി ഒരു ബാങ്ക് ഉദ്യോഗസ്ഥയാണു. മക്കളും ഭര്‍ത്താവും അമേരിക്കയിൽ‍. രൂപത്തിലും ഭാവത്തിലും വേഷവിധാനത്തിലും അവര്‍ ഈ കാലഘട്ടത്തിന്റെ വക്താവാണ്. എല്ലാം തന്റെ നിയന്ത്രണത്തിലാവണമെന്ന് ആഗ്രഹിക്കുന്ന പ്രണവ് റോയിയും ആരെയും കൂസാത്ത മോളി ആന്റിയും ഒരേ ഓഫീസിലെത്തിയാൽ എന്താവും സ്ഥിതി. ഇരുവരും തമ്മിലുള്ള ഈഗോ ക്ലാഷാണ് മോളി ആന്റി റോക്ക്സിനെ  മുന്നോട്ട് നയിക്കുന്നത്.

ലാലു അലക്‌സ്, കെ.പി.എ.സി ലളിത, ശരത്, മാമുക്കോയ, ശിവജി ഗുരുവായൂര്‍, ലക്ഷ്മി പ്രിയ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു ഇവർക്കൊപ്പം ഒരുപറ്റം പുതുമുഖങ്ങളേയും രജ്ഞിത്ത് ക്യാമരയ്ക്ക് മുന്നിലെത്തിക്കുന്നുണ്ട്. ഡ്രീംസ് ഇന്‍ ബിയോണ്‍ഡ് എന്ന ബാനറിന്റെ കീഴില്‍ രഞ്ജിത് ശങ്കര്‍ തന്നെയാണു ചിത്രം നിർമ്മിക്കുന്നതും. ഗാനങ്ങള്‍-റഫീഖ് അഹമ്മദ്, മധുസൂദനന്‍. ഛായാഗ്രഹണം-സജിത് വാസുദേവ്. എഡിറ്റിങ്-ലിജോ പോള്‍. കലാസംവിധാനം-ബാവ. വസ്ത്രാലങ്കാരം-സമീറാ സനീഷ്.പൃഥ്വിരാജ്-ഷാജി നടേശന്‍ ടീമിന്റെ ആഗസ്ത് സിനിമയാണു ചിത്രം പ്രദർശനത്തിനു എത്തിക്കുന്നത്

httpv://www.youtube.com/watch?v=vW2hwz-LNiM