എത്യോപ്യന്‍ പ്രധാനമന്ത്രി അന്തരിച്ചു

single-img
21 August 2012

എത്യോപിയയുടെ ഏകാധിപത്യ ഭരണാധികാരിയായ പ്രധാനമന്ത്രി മെലെസ് സെനാവി(57) തിങ്കളാഴ്ച രാത്രി അന്തരിച്ചു. ഡെപ്യൂട്ടി പ്രധാനമന്ത്രി ഹെയിലി മറിയം ദസാലന്‍ ആക്ടിംഗ് പ്രധാനമന്ത്രിയായി ചുമതലയേറ്റെന്നു സര്‍ക്കാര്‍ വക്താവ് ബര്‍ക്കറ്റ് സൈമന്‍ അറിയിച്ചു. സെനാവി വിദേശത്തെ ആശുപത്രിയിലാണു മരിച്ചതെന്നു മാത്രമേ സ്റ്റേറ്റ് ടിവി വ്യക്തമാക്കിയുള്ളു. എന്നാല്‍ ബ്രസല്‍സിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് യൂറോപ്യന്‍ യൂണിയന്റെ വക്താവ് പറഞ്ഞു.